Saturday, September 29, 2012

എന്‍റെ ചണ്ഡിഗഡ് അനുഭവങ്ങള്‍.........-- --Me@chandigarh

                             രുപാട് വിഷമത്തോടെയാണ് ട്രെയിന്‍ കേറിയത്.കൊണ്ടുവിടാന്‍ എന്‍റെ ഉറ്റ സുഹൃത്ത് മണിയും രാജേട്ടനും വന്നിരുന്നു.കരയുമെന്ന് ഞാന്‍ ഭയപ്പെട്ടു.പക്ഷെ കരച്ചില്‍ വന്നില്ല.അമ്മ തന്ന ചപ്പാത്തി ഒരു ദിവസം മൊത്തം കഴിച്ചു.ട്രെയിന്‍ കേറിയപ്പോള്‍ പക്ഷെ ഒരു കൂട്ടം നല്ല ആളുകളെ പരിചയപ്പെട്ടു.നാട് വിട്ടു ജീവിക്കുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ഒരു പ്രധാന ചര്‍ച്ചയായിരുന്നു.ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സഞ്ചാരപ്രിയനായ ഒരു നല്ല മനുഷ്യന്‍ ചണ്ഡിഗഡ് എന്ന സ്ഥലത്തിന്‍റെ പ്രത്യേകതകള്‍ വിവരിച്ചു.അല്പം മനസ്സ് തണുത്തു.പിന്നെ ഓര്‍ത്തു,എന്‍റെ ജൂനിയേഴ്സിന്‍റെ അടുത്തെക്കാണല്ലോ പോകുന്നത്.So No Issues....അങ്ങനെ വലിയ ആശങ്കകള്‍ ഇല്ലാതെ ഇവിടെ എത്തി......പക്ഷെ,കാര്യങ്ങള്‍ അത്ര നല്ലതായിരുന്നില്ല...വിചാരിച്ച പോലെ എല്ലാം നടക്കണം എന്നില്ലല്ലോ....അപരിചിതരായ ഒരു പറ്റം ആളുകളോടൊപ്പം ട്രെയിന്‍ ഇറങ്ങി.താമസിക്കാന്‍ ഒന്ന് രണ്ട് സത്രങ്ങള്‍
തേടി നടന്നു.നയഗാവില്‍ ഒരു ഹോട്ടലില്‍ റൂം എടുത്തു.കൂട്ടിനു ഒരു പറ്റം നല്ല ആളുകള്‍.... . അരുണ്‍ പയ്യന്നൂര്‍,അഫ്സല്‍,തൃശൂര്‍,അന്‍വര്‍ തൃശൂര്‍ ...ഇവര്‍ എന്‍റെ സുഹൃത്തുക്കളായി......പിറ്റേ ദിവസം PGIMER ലേക്ക് പുറപ്പെട്ടു.ആദ്യം വേണ്ടത് മെഡിക്കല്‍ ഫിട്നെസ് സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.രണ്ട് ദിവസം വളരെ കഷ്ടപ്പെട്ട് മെഡിക്കല്‍ ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ശരിയാക്കി.....എന്നിട്ടുംതാമസിക്കാന്‍   മനസ്സിന് പറ്റിയ ഒരിടം കിട്ടിയില്ല... ഹിന്ദി അറിയാത്ത എനിക്ക് അരുണ്‍ പയ്യന്നൂരിന്റെ ഹിന്ദി വളരെ ആശ്വാസം പകര്‍ന്നു..    നയഗാവില്‍ ഒരിടം കിട്ടി.പക്ഷെ അവിടെ ഇടയ്ക്കിടെ വൈദ്യുതിയും വെള്ളവും മുടങ്ങുന്ന പതിവ് ഉണ്ടെന്നു കേട്ട് അതുപേക്ഷിച്ചു.ഒരാഴ്ചത്തെ അലച്ചലിന് ശേഷം ഒരു ഡോഗ്രാജി ഞങ്ങള്‍ക്ക് ഒരു വീട് തന്നു...വേപ്പ് മരങ്ങളുടെ ഇടയിലുള്ള ഒരു നല്ല വീട്.രണ്ട് മുറിയും അടുക്കളയും ഉള്ള  വീടിന്‍റെ തൊട്ടു മുന്നിലായി ഒരു ശിവ ക്ഷേത്രവും ഉണ്ട്..കുറച്ച് ബധിമുട്ടിയെങ്കിലും നല്ല സ്ഥലം തന്നെ കിട്ടിയ സന്തോഷത്തിലാണ് ഞാന്‍  ഇപ്പോള്‍.,..പച്ച ഷര്‍ട്ടും ബ്ലാക്ക്‌ പാന്‍റും വൈറ്റ് കോട്ടും ആണ് യുണിഫോം....21.09.2012 നു ജോയിന്‍ ചെയ്തു. .അത്യാധുനിക യന്ത്രങ്ങള്‍ ഉള്ള ,കണ്ണിന്‍റെ ശസ്ത്രക്രിയ തീയറ്ററില്‍ ആണ് ആദ്യം എനിക്ക് ഡ്യൂട്ടി ഇട്ടത്‌... .അവിടെ കിടന്നു വീര്‍പ്പുമുട്ടിയത് ദൈവം കേട്ടു എന്ന് തോന്നുന്നു.,രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുട്ടികളുടെ സര്‍ജറി വാര്‍ഡിലേക്ക് എന്നെ മാറ്റി....പത്താം ക്ലാസ്സില്‍ വെച്ച് ഹിന്ദി പഠനം നിര്‍ത്തിയതിന്റെ ശിക്ഷ ഇപ്പോള്‍ ഞാന്‍ അനുഭവിക്കുകയാണ്.ഒരു അക്ഷരം ഹിന്ദി മനസ്സിലാവുന്നില്ല.പക്ഷെ എനിക്ക് വിശ്വാസമുണ്ട്,ഹിന്ദി ഭാഷ ഉടനെ എനിക്ക് സ്വന്തമാകുമെന്ന്...
                                    അമ്മയുമായി സ്ക്യ്പില്‍ സംസാരിച്ചപ്പോഴാണ് കുറച്ച് ബേജാര്‍ കുറഞ്ഞത്,...ചേച്ചി,അളിയന്‍,ചക്കി,ശാന്തേച്ചി,എല്ലാരേം കണ്ടു സംസാരിച്ചു... എന്‍റെ സുഹൃത്ത് മണി കീക്കാനം വിളിക്കുന്നുണ്ട് എന്നും,...പൊടിമോന്‍ സുരേഷേട്ടന്‍,ബെദിരയിലെ ചെക്കന്‍ ,റിനു..അങ്ങനെ എല്ലാരും.....വിളിക്കുന്നുണ്ട്..പിന്നെ നായനാര്‍ സ്കൂളിലെ പ്രിയപ്പെട്ട എബിന്‍ സര്‍,അനു,സുലജ,രാധേച്ചി,..എല്ലാരും എപ്പോഴും കൂടെ തന്നെയുണ്ട്..
,                                        .ഇപ്പോള്‍ ഹാപ്പിയാണ് ഞാന്‍.,,...ഞങ്ങള്‍ പാചകം തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍...,..ഞാന്‍ "മടി"ക്ക് പഠിച്ച സ്കൂളിലെ പ്രിന്‍സിപില്‍മാരാണ് കൂടെ ഉള്ളവര്‍...,...അത് കൊണ്ട് കുക്കിംഗ്‌ വളരെ വിജയകരമായി പോകുന്നു.....ശേഷം വിശേഷങ്ങള്‍ കാഴ്ച്ചയില്‍....,.........ഉടനെ കാണാനാകുമെന്ന പ്രതീക്ഷയോടെ ,....Vg